ende divasangal

Sunday, August 02, 2009

ഭ്രാന്തു പിടിക്കുമ്പോള്‍ വായിക്കാറുണ്ടോ?
സിനിമ കാണാറുണ്ടോ?
നഷ്ട പ്രണയത്തെ പറ്റി ഓര്‍ക്കാറുണ്ടോ?
മുന്‍പിലിരിക്കുന്ന പുസ്ടക കവറിന്റെ
സൌന്ദര്യം ആസ്വടികാരുന്ടോ?
റൈറ്റ് ക്ലിക്കിലും ലെഫ്റ്റ് ക്ലികിലും
ക്ലിക്ക് മാറാന്‍ പ്രതീക്ഷിക്കുന്ന
അക്ഷരം
ശരിയോ എന്നാലോചിക്കരുന്ടോ?
നഷ്ടപെടുന്ന ഓര്‍മ്മയെ പറ്റി
വേവലാതി പെടാരുന്ടോ?


അപ്പുറത്ത് കിടക്കുന്ന
ഭാര്യ
ഇപ്പോള്‍
എന്താണ് ചിന്ടിക്കുന്നത്
എന്നത്
ചിന്തിക്കാരുന്ടോ?

അടുക്കള മുറിയില്‍ ചിതറി കിടക്കുന്ന
കറിവേപ്പില
ജീവിതമായോ
എന്നാലോചിക്കാരുന്ടോ?

അവസാനം മകളോട് പറഞ്ഞ
തമാശ എന്ടാനെന്നു ഓര്‍ത്തു നോക്കിയോ?

അവസാനം ഈ ദിവസവും തീര്‍ന്നു
എന്നോര്‍ത്ത്
നെടുവീര്‍പ്പിടാരുണ്ടോ?

നാളത്തെ ടൈംസ്‌ ഓഫ് ഇന്ത്യ നോക്കി ഇരിക്കാരുണ്ടോ?

നാളെ ഈ പത്രക്കാരന്‍
തരാത്ത
നാളയെ
പറ്റി ഓര്‍ത്തു
ഇന്നീ
ദിവസം
കഴിഞ്ഞു എന്നോര്‍ക്കാര്‍ന്ടോ?
എഴുതിയതെല്ലാം
അടുക്കലക്കകത്തു വച്ച
കാലം

അല്ല
കാലാല്‍ അടപ്പ്
തുറക്കുന്ന
ചവറു കോട്ടയില്‍ ഇട്ടു
ഇന്നീ ദിവസവവും?

Friday, June 19, 2009

വര്‍ഷങ്ങള്‍ക്കു ശേഷം ഈ വഴി.

ഏതോ ഒരു ദിവസം തോന്നിയ ഒരു ഭ്രാന്തിന്റെ ബാക്കി പത്രം തിരു അവശേഷിപ്പായി ഇവിടെ ഇങ്ങനെ കിടക്കുന്നു എന്നാ ഓര്‍മ്മ ഇന്നെങ്ങിനെ വന്നു?
നന്നായി.
ഇനി എപ്പോഴെങ്ങിലും എന്ടെങ്ങിലും മണ്ടത്തരം എഴുതണം എന്ന് തോന്നുമ്പോള്‍ എഴുതാമല്ലോ.
അക്ഷര തെറ്റിന്റെ ഒരു വിഹാര രംങമാവുമെങ്ങിലും (ഇത് തന്നെ ഞാന്‍ നാല് പ്രാവശ്യം അടിച്ചു!എവിടെ ശരി ആവാന്‍?)
ഞാനും ഇപ്പൊ മലയാളം എഴുതുന്നു.
എനിക്ക് വിശ്വസിക്കാനെ വയ്യ.
ഒന്ന് പിച്ചു.

Thursday, July 13, 2006

angine enikkum!




ini ellam varunnedathu vachu kanam.